പ്രതീകാത്മക ചിത്രം 
India

പ്രണയം അംഗീകരിക്കാനായില്ല, 20 വയസുകാരിയെ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അച്ഛന്‍ അടിച്ചുകൊന്നു

ഗോവയില്‍ 20 വയസുകാരിയെ അച്ഛന്‍ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ 20 വയസുകാരിയെ അച്ഛന്‍ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു. യുവാവുമായുളള പ്രണയബന്ധമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള സാന്‍ക്വെലിലാണ് സംഭവം. യുവാവുമായുളള പ്രണയബന്ധത്തില്‍ അച്ഛന്‍ എതിരായിരുന്നു. എന്നാല്‍ അച്ഛനെ ധിക്കരിച്ച് മുന്നോട്ടുപോകാനുളള തീരുമാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടാണ് യുവതിയെ അടിച്ചുകൊന്നത്. നിരവധി തവണയാണ് സ്റ്റമ്പ് കൊണ്ട് മകളെ അടിച്ചത്. 20കാരിയെ അച്ഛന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി സുനില്‍കുമാര്‍ രാജനെ അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT