പ്രതീകാത്മകചിത്രം 
India

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വിഷാദം; 22 കാരി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി 

മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്ത നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്ത നിലയില്‍. പ്രണയ നൈരാശ്യമാണ് 22 കാരിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുംബൈ പടിഞ്ഞാറെ ഖാറില്‍ പാര്‍ക് വിസ്ത ഫ്ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. ദമ്പതികളുടെ ഫ്ളാറ്റില്‍ വീട്ടുജോലിക്ക് നിന്ന പ്രേമലതയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ബന്ധം തകര്‍ന്നതു മൂലം ഉണ്ടായ വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

അന്വേഷണത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയപ്പോള്‍ അരഭിത്തിയില്‍ തട്ടി പ്രേമലതയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT