India

 പ്രണയവിവാഹിതരെ നഗ്നരാക്കി നടത്തി; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു, നാലുപേര്‍ അറസ്റ്റില്‍ 

സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ ദമ്പതിമാരെയാണ് നഗ്നരാക്കി നടത്തി അപമാനിച്ചത്. ഇവരെ ഉപദ്രവിച്ചതിനും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ ദമ്പതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ ദമ്പതിമാരെയാണ് നഗ്നരാക്കി നടത്തി അപമാനിച്ചത്. ഇവരെ ഉപദ്രവിച്ചതിനും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് നാലു പേരെ  അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സുരാകുണ്ഡ് സ്വദേശിയായ രാംലാല്‍ ഗൊമേതിയും ഭാര്യയുമാണ് അക്രമത്തിനിരയായത്.

മുമ്പ് അതേ ഗ്രാമത്തിലെ മറ്റൊരാളെ   യുവതി വിവാഹം കഴിച്ചിരുന്നുവെന്നും അയാളെ ഉപേക്ഷിച്ചാണ് രാംലാലിനെ വിവാഹം കഴിച്ചതെന്നും പൊലീസ് പറയുന്നു. ആദ്യഭര്‍ത്താവുള്‍പ്പെടുന്ന സംഘമാണ് വീട് ആക്രമിക്കുകയും ദമ്പതികളെ നഗ്നരാക്കി നടത്തുന്നതിന് നേതൃത്വം നല്‍കിയത് എന്നും പൊലീസ് വെളിപ്പെടുത്തി

കഴിഞ്ഞ വര്‍ഷവും ഉദയ്പൂരില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. 20 വയസ്സുള്ള പെണ്‍കുട്ടിയും ഭര്‍ത്താവുമാണ് അക്രമത്തിനിരയായത്. വടികൊണ്ട് അടിച്ച് അവശരാക്കിയ ശേഷം ലൈംഗീകമായും ആക്രമിച്ചിരുന്നു. പതിനെട്ട് പേരെ ഈ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT