India

പ്രണയിച്ച പെണ്‍കുട്ടി അനുജനൊപ്പം ഒളിച്ചോടി; യുവാവ് ആത്മഹത്യ ചെയ്തു; സഹോദരനും കാമുകിയും ജീവനൊടുക്കാന്‍ ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍

ഇതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച അനിയനെയും കാമുകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  പ്രണയിനി അനിയനൊപ്പം ഒളിച്ചോടിയതില്‍ മനം നൊന്ത് സഹോദരന്‍ ആത്മഹത്യ ചെയ്തു. ഇതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച അനിയനെയും കാമുകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

26കാരനായ മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തില്‍ നിന്നുള്ള പെരിയ കറുപ്പന്‍ ആണ് ജീവനൊടുക്കിയത്. നിര്‍മ്മാണ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു ഇയാള്‍. മൈക്ക് സെറ്റ് സ്ഥാപനം നടത്തുകയായിരുന്ന ഇളയ സഹോദരന്‍ ചിന്ന കറുപ്പനെപ്പമാണ് പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്.

ബന്ധുവായ 16 കാരിയോട് പെരിയ കറുപ്പന് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയോട് കാര്യം പറയാതെ വിഷയം വീട്ടില്‍ അവതരിപ്പിച്ചിരുന്നു.  ഇതിനിടയിലാണ് ചിന്ന കറുപ്പനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാകുന്നതും ഒളിച്ചോടുന്നതും. ഇതില്‍ മനം നൊന്ത് യുവാവ് വിഷം കഴിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'