India

പ്രതിരോധമന്ത്രിയും കരസേന മേധാവിയും ലഡാക്കിലേക്ക് ; സൈനിക കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച

ശനിയാഴ്ച മന്ത്രി രാജ്‌നാഥ് സിങ് ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെയും ലഡാക്കിലേക്ക്. ഇരുവരും വെള്ളിയാഴ്ച ലഡാക്കിലെത്തും. രണ്ടുദിവസം മേഖലയില്‍ തങ്ങുന്ന ഇവര്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.

ശനിയാഴ്ച മന്ത്രി രാജ്‌നാഥ് സിങ് ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കും. കരസേന മേധാവി ജനറല്‍ നാരാവ്‌നെ അദ്ദേഹത്തെ അനുഗമിക്കും. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ സംഘര്‍ഷം ലഘൂകരിക്കുക ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലെയും കമാൻഡർമാർ തമ്മിൽ നാലാംഘട്ട സൈനികതല ചര്‍ച്ച ഇന്നലെ നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. നേരത്തെ ഈ മാസം ആദ്യം രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം റദ്ദാക്കുകയായിരുന്നു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹോർമുസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം'; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

ടികെ ഗോവിന്ദന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; ഭാര്യ കെപി രമണിയെ പുറത്താക്കി സിപിഎം

'ആർസിബി' ഇനി ബിർള ​ഗ്രൂപ്പിന് സ്വന്തം! 16,706 കോടി മുടക്കി ഐപിഎല്‍ ചാംപ്യന്‍മാരെ സ്വന്തമാക്കി

ചതി തിരിച്ചറിയാന്‍ കഴിഞ്ഞില്ല; ഒരുവിഭാഗം നേതാക്കള്‍ തോല്‍പ്പിച്ചു; കെട്ടുകണക്കിന് പോസ്റ്റര്‍ പുഴയിലൊഴുക്കി; തുറന്നടിച്ച് പികെ ജയലക്ഷ്മി

ഏപ്രിൽ മൂന്ന് വരെ ഓൺലൈൻ പഠനം തുടരും, സ്കൂൾ വീണ്ടും തുറക്കാനുള്ള അപേക്ഷകൾ പരിശോധിക്കുമെന്ന് ദുബൈ കെഎച്ച്ഡിഎ

SCROLL FOR NEXT