India

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന കേബിള്‍ കാര്‍ ട്രയല്‍ റണ്ണിനിടെ തകര്‍ന്നു വീണു; രണ്ടു പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

കേബിളില്‍ നിന്ന് ബന്ധം വേര്‍പെട്ടു പോയ കാര്‍ 30 മീറ്ററോളം താഴ്ചയുള്ള വനപ്രദേശത്തേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശിയായ രാകേഷ് കുമാര്‍ റാം സംഭവ സ്ഥലത്ത് വച്ച് മരിച്ചു.

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ ജമ്മു റോപ് വേയുടെ
 കേബിള്‍ കാര്‍ തകര്‍ന്ന്‌ വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പീര്‍ ഖുമിലെ മഹാമായ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന കേബിള്‍ കാറാണ് തകര്‍ന്നത്. 

ആറ് തൊഴിലാളികളുമായി യാത്ര ആരംഭിച്ച കേബിള്‍ കാര്‍ മധ്യഭാഗത്ത് എത്തിയതോടെ സാങ്കേതിക പിഴവ് മൂലം അപകടം ഉണ്ടാവുകയായിരുന്നു.  

കേബിളില്‍ നിന്ന് ബന്ധം വേര്‍പെട്ടു പോയ കാര്‍ 30 മീറ്ററോളം താഴ്ചയുള്ള വനപ്രദേശത്തേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശിയായ രാകേഷ് കുമാര്‍ റാം സംഭവ സ്ഥലത്ത് വച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മറ്റുള്ള നാലുപേര്‍ക്കും സാരമായ പരിക്കുകള്‍ ഉണ്ട്. 

വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 75 കോടി രൂപ ചിലവഴിച്ചാണ് കേബിള്‍ കാര്‍ നിര്‍മ്മിച്ചത്.  ജമ്മുവിലെ തവി നദിയെ ബഹു കോട്ടയുമായി ബന്ധിപ്പിക്കുന്നതായിരുന്നു കേബിള്‍ കാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT