kedarnath 
India

പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തില്‍ (വിഡിയോ)

പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തില്‍ (വിഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. രാവിലെയാണ ദീപാവലിയുടെ ഭാഗമായി അദ്ദേഹം കേദാര്‍നാഥിലെത്തിയത്. 

രാവിലെ കേദാര്‍നാഥില്‍ രണ്ട് മണിക്കൂര്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി കേദാര്‍പുരി പദ്ധതിയുടെ പുരോഗതി വിലയിരുത്തും. 2017 ഒക്ടേബോറിലാണ് പദ്ധതിക്കു ശിലയിട്ടത്. 

തുടര്‍ന്ന് പഞ്ചാബ് അതിര്‍ത്തിയിലേക്ക് വിമാനമാര്‍ഗം യാത്രയാകും. എന്നാല്‍ അതിര്‍ത്തിയില്‍ ഏത് ഭാഗത്താണ് മോദി സന്ദര്‍ശനം നടത്തുക എന്ന കാര്യം  പുറത്തുവിട്ടിട്ടില്ല. പഞ്ചാബ് അതിര്‍ത്തിയില്‍ എത്തി സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കും. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കേദാര്‍നാഥില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'