India

പ്രവര്‍ത്തര്‍ ഉറക്കം വിട്ട് ഉണരണം; ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് വസുന്ധരാ രാജെ

ഈ തെരഞ്ഞെടുപ്പ് പരാജയംനമ്മെ ഉണര്‍ത്തണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയം നമുക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി വസുന്ധരാ രാജെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ഉറക്കം വിട്ട്് ഉണരണമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ. ഈ തെരഞ്ഞെടുപ്പ് പരാജയംനമ്മെ ഉണര്‍ത്തണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയം നമുക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എംഎല്‍എമാരുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് വികസനരംഗത്തും മറ്റുമേഖലയിലും പാര്‍ട്ടി മുന്നേറിയിട്ടും വോട്ടെണ്ണിയപ്പോള്‍ വിജയം കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്തുകൊണ്ടാണ് ഇത്തരം അവസ്ഥയുണ്ടായതെന്ന് ഞങ്ങള്‍ ഗൗരവത്തോടെ ചിന്തിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ തോല്‍വിയില്‍ നിരാശരാകേണ്ടതില്ലെന്നും വസുന്ധര പറഞ്ഞു.

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും മുന്‍ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി ബിജെപി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കണമെന്നും എംഎല്‍എമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞങ്ങള്‍ തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബിജെപിയ്ക്ക് തകര്‍ച്ച സംഭവിച്ചിട്ടില്ല. തോല്‍വിയുടെ കാരണം ഞങ്ങള്‍ പരിശോധിക്കും. വികസനത്തില്‍ ഗവണ്‍മെന്റ് ഏറ്റവും നന്നായി ചെയ്തു. ജനങ്ങളുടെ അനുഗ്രഹത്താല്‍ നമുക്ക് വീണ്ടും അധികാരത്തിലേറാന്‍ കഴിയുമെന്നും പ്രതിപക്ഷത്തിനെതിരായ പോരാട്ടത്തില്‍ പ്രവര്‍ത്തകര്‍ കഠിനാധ്വാം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

SCROLL FOR NEXT