ബജറ്റ് അവതരിപ്പിക്കാനെത്തുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍/ചിത്രം: പിടിഐ 
India

പ്രവാസികള്‍ക്ക് തിരിച്ചടി: 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങിയാല്‍ ഇനി നികുതി നല്‍കേണ്ടിവരും

പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരുമെന്ന് ബജറ്റില്‍ നിര്‍ദേശം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരുമെന്ന് ബജറ്റില്‍ നിര്‍ദേശം. വ്യക്തിയെ പ്രവാസി (എന്‍ആര്‍ഐ) ആയി കണക്കാക്കണമെങ്കില്‍ വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാവുന്ന പരമാവധി കാലയളവ് വര്‍ഷത്തില്‍ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ തങ്ങിയാല്‍ എന്‍ആര്‍ഐ പദവി നഷ്ടപ്പെടുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു. 

ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങള്‍ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകള്‍ എടുത്തു കളഞ്ഞെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 

ഇതിന്റെ ഭാഗമായാണ് എന്‍ആര്‍ഐ പദവിയിലുള്ളവര്‍ക്ക് പുതിയ വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്ഷന്‍ 6 ഭേദഗതി ചെയ്യും. 2021-22 അസസ്‌മെന്റ് വര്‍ഷം മുതല്‍ നടപ്പാകും. 

ഇന്ത്യക്കാരായ ചിലര്‍ ഇപ്പോള്‍ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ല എന്ന് കണ്ടെത്തിയതായി റവന്യു സെക്രട്ടറി അജയ് പാണ്ഡേ പറഞ്ഞു. ഇവര്‍ ഒരു രാജ്യത്തും നികുതിയും കൊടുക്കുന്നില്ല. ഇതു തടയാനാണ് പുതിയ ഭേദഗതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം