India

പ്രസാദം കഴിച്ചു : 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ, ആശുപത്രിയിൽ

സരസ്വതീപൂജയ്ക്ക് ശേഷം നൽകിയ പ്രസാദം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ലോ​ഹ​ർ​ദാ​ഗ: പ്രസാദം കഴിച്ച 50 വിദ്യാർത്ഥികൾ അവശനിലയിൽ ആശുപത്രിയിൽ. ജാ​ർ​ഖ​ണ്ഡി​ലെ ലോ​ഹ​ർ​ദാ​ഗ ജി​ല്ല​യി​ലാ​ണു സം​ഭ​വം. സരസ്വതീപൂജയ്ക്ക് ശേഷം നൽകിയ പ്രസാദം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

ആ​റി​നും ഏ​ഴി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​വി​ൽ സ​ർ​ജ​ൻ വി​ജ​യ് കു​മാ​ർ അ​റി​യി​ച്ചു. 
പ്രസാദം കഴിച്ചയുടനെ വിദ്യാർത്ഥികൾ ഛർദിക്കുകയും അവശനിലയിലാകുകയുമായിരുന്നു. എ​ല്ലാ കു​ട്ടി​ക​ളും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തതായിട്ടാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു