പ്രതീകാത്മക ചിത്രം 
India

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം, വീഡിയോ പകര്‍ത്തി ; 11 പേര്‍ അറസ്റ്റില്‍

പിടിയിലായവരില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. 14 ഉം, 16 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് അതിക്രമത്തിന് ഇരയായത്

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍ : ഛത്തീസ് ഗഡില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ 11 പേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. ബലോഡാബസാര്‍ ജില്ലയിലെ കേസ്‌ല ഗ്രാമത്തിലാണ് സംഭവം. 

മെയ് 31 നാണ് പ്രതികള്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചത്. 14 ഉം, 16 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് അതിക്രമത്തിന് ഇരയായത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രാമത്തിലേക്ക് വരുന്നവഴിയാണ് പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി, പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗത്തിന് വിധേയരാക്കിയത്. കൂടെയുണ്ടായിരുന്നവരെ മര്‍ദ്ദിച്ച് ഓടിച്ചശേഷമായിരുന്നു പീഡിപ്പിച്ചത്. 

പ്രതികളില്‍ ഒരുവന്‍ ഇത് മൊബൈലില്‍ പകര്‍ത്തി. ബലാല്‍സംഗ വിവരം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ വിവരം ആരോടും വെളിപ്പെടുത്തിയില്ല. എന്നാല്‍ കഴിഞ്ഞദിവസം പ്രതികളില്‍ ഒരാള്‍ വീണ്ടും വിളിച്ച് പെണ്‍കുട്ടികളോട് വീണ്ടും വരാന്‍ ആവശ്യപ്പെട്ടു. 

വീഡിയോ തന്റെ കൈവശം ഉണ്ടെന്നും അനുസരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുപോയ പെണ്‍കുട്ടികള്‍ വനിതാ ഹെല്‍പ്പ്‌ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഒരാള്‍ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചയാളാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തി കേസെടുത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ, ഞാന്‍ പറഞ്ഞു വേണ്ട'; ടിപി കേസില്‍ വെളിപ്പെടുത്തലുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- വിഡിയോ

ഇന്നു കുറച്ചു മെനക്കെടാൻ തയ്യാറായാൽ, നാളെ 'ടെൻഷൻ' ഇല്ലാതെ ഭക്ഷണം ഒരുക്കാം; 'മീൽ പ്രെപ്പ്' എങ്ങനെ ചെയ്യാം

'അന്ന് ചിലപ്പോൾ അത് അഭിനയം ആയിരുന്നിരിക്കും, കള്ളത്തരം ആയിരിക്കും'; 'വിനയം അഭിനയമല്ലേ' എന്ന് ചോദിക്കുന്നവരോട് ഇന്ദ്രൻസ്

'നീ എന്തിനാണ് അമ്പലത്തിനൊക്കെ എതിര് നിക്കണത് ?'; നടി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അൻസിബ

ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

SCROLL FOR NEXT