India

'പ്രിയങ്കയ്ക്കും രാഹുലിനും ഈ ഡോസ് ആവശ്യമാണ്'; വീണ്ടും കടന്നാക്രമിച്ച് ഉമാ ഭാരതി 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാന്ധി കുടുംബം കടന്നാക്രമിക്കുന്നതില്‍ തനിക്ക് വേദനയും ദേഷ്യവും തോന്നാറുണ്ടെന്നും ഉമാ ഭാരതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കള്ളന്റെ ഭാര്യയെന്ന തന്റെ പദപ്രയോഗം പ്രിയങ്കയെ വേദനിപ്പിച്ചിട്ടുണ്ടാവാമെങ്കിലും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഈ ഡോസ് ആവശ്യമാണെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി.പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാന്ധി കുടുംബം കടന്നാക്രമിക്കുന്നതില്‍ തനിക്ക് വേദനയും ദേഷ്യവും തോന്നാറുണ്ടെന്നും ഉമാ ഭാരതി പറഞ്ഞു.

ഇന്നലെ പ്രിയങ്ക വാദ്രക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉമാ ഭാരതി നടത്തിയത്. ദേശീയ രാഷ്ട്രീയത്തിലേക്കുളള പ്രിയങ്കയുടെ കടന്നുവരവ് ഒരു ചലനവും സൃഷ്ടിക്കില്ല എന്ന് പറഞ്ഞ ഉമാ ഭാരതി കള്ളന്റെ ഭാര്യയായിട്ടാണ് (ചോര്‍ കാ പത്‌നി) രാജ്യം പ്രിയങ്കയെ കാണുന്നതെന്നും ആരോപിച്ചു. അവരെ കുറിച്ച് ഏതുതരത്തിലുളള അഭിപ്രായമാണ് ജനങ്ങള്‍ക്കുളളത് എന്നും ഉമാ ഭാരതി ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രിയങ്ക വാദ്രയെ വീണ്ടും കടന്നാക്രമിച്ച് ഉമാ ഭാരതി രംഗത്തുവന്നത്.ദൈവത്തിന്റെ അവതാരമല്ല തങ്ങളെന്ന് ആദ്യം രാഹുലിന്റെ കുടുംബം  പഠിക്കണം. താന്‍ പ്രിയങ്കയെ കള്ളിയെന്ന് വിളിക്കാത്തതില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാം. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ സമ്പത്ത് ഉയര്‍ന്നപ്പോള്‍  പ്രിയങ്ക അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെയെന്നും ഉമാ ഭാരതി പരിഹസിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT