India

പ്രേമവിവാഹത്തിന്റെ പേരില്‍ രണ്ടു കുടുംബങ്ങളുടെ കുടിപ്പക; കൊന്നുതള്ളിയത് അഞ്ചുപേരെ, മൂകസാക്ഷിയായി 'വന്‍മതി',സിനിമയെ വെല്ലുന്ന രക്തക്കൊതിയുടെ കഥ

21കാരനായ നമ്പിരാജന്‍ വന്‍മതിയെന്ന പതിനെട്ടുകാരിക്കൊപ്പം ഒളിച്ചോടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

Author : സമകാലിക മലയാളം ഡെസ്ക്

ദുരഭിമാന കൊലകളുടെയും പക പോക്കലുകളുടെയും പോര്‍നിലമായി മാറിയിരിക്കുകയാണ് തമിഴ്‌നാട്. സിനിമാക്കഥകളെ വെല്ലുന്ന കൊലപാതക പരമ്പരയാണ് തിരുനെല്‍വേലിയിലെ നംഗുനേരിയില്‍ നടക്കുന്നത്. പ്രേമവിവാഹത്തിന്റെ പേരില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ അരങ്ങേറിയ കുടിപ്പകയില്‍ ജീവന്‍ നഷ്ടപ്പെട്ടത് അഞ്ചുപേര്‍ക്ക്. രണ്ട് സ്ത്രീകളെ കഴിഞ്ഞദിവസം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. 

21കാരനായ നമ്പിരാജന്‍ വന്‍മതിയെന്ന പതിനെട്ടുകാരിക്കൊപ്പം ഒളിച്ചോടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ വിവാഹത്തിന് രണ്ട് വീട്ടുകാര്‍ക്കും സമ്മതമായിരുന്നില്ല. 2019 നനംബറില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ചെല്ലസാമി നമ്പിരാജനെ കൊലപ്പെടുത്തി റെയില്‍വെ ട്രാക്കില്‍ തള്ളി. 

ഇതിന് പ്രതികാരമായി നമ്പിരാജന്റെ കുടുംബം, വന്‍മതിയുടെ രണ്ട് ബന്ധുക്കളായ അറുമുഖത്തെയും സുരേഷിനെയും മാര്‍ച്ച് 14ന് കൊലപ്പെടുത്തി. അറുമുഖത്തിന്റെ മകന്‍ നമ്പിരാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. 

നമ്പിരാജന്റെ മാതാപിതാക്കലായ അരുണാചലം, ഷണ്‍മുഖ തായി എന്നിവരെ ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുദിവസം മുന്‍പാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. നമ്പിരാജന്റെ അമ്മയേയും സഹോദരിയേയുമാണ് ഇപ്പോള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. മരുകല്ലകുറിച്ചി ഗ്രാമത്തില്‍ വെച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT