India

പ്ലാസ്മ തെറാപ്പിയില്‍ അനുകൂല ഫലം കണ്ടു, രണ്ടു രോഗികള്‍ ഉടന്‍ ആശുപത്രി വിട്ടേക്കും; ആത്മവിശ്വാസത്തോടെ അരവിന്ദ് കെജരിവാള്‍

കോവിഡ് രോഗികളില്‍ നടന്ന പ്ലാസ്മ തെറാപ്പി പരീക്ഷണങ്ങളില്‍ അനുകൂല ഫലം കണ്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ നടന്ന പ്ലാസ്മ തെറാപ്പി പരീക്ഷണങ്ങളില്‍ അനുകൂല ഫലം കണ്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൂടുതല്‍ രോഗികളില്‍ പരീക്ഷണം നടത്തി വിജയം കൈവരിച്ചാല്‍ വ്യാപകമായ തോതില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങുമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ലോക്‌നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് നാലു രോഗികളില്‍ പ്ലാസ്മ തെറാപ്പി പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് ശേഷം പുറത്തുവരുന്ന ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇത് തുടക്കത്തിലുളള അനുകൂല ഫലങ്ങളാണ്. അതുകൊണ്ട് തന്നെ പ്ലാസ്മ തെറാപ്പി കൊണ്ട് അസുഖം പൂര്‍ണമായി ഭേദമാകുമെന്ന് പറയാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

നാലു രോഗികളില്‍ രണ്ടുപേര്‍ ഉടന്‍ തന്നെ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടേക്കും. എന്നാല്‍ മറ്റു രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അരവിന്ദ് കെജരിവാള്‍ പറയുന്നു.കോവിഡ് രോഗം ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് ഗുരുതര രോഗികള്‍ക്ക് കൈമാറുന്ന ചികിത്സാരീതിയാണ് പ്ലാസ്മ തെറാപ്പി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു