പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് ജോധ്പുരില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നു/പിടിഐ 
India

പൗരത്വ നിയമത്തെ എതിര്‍ക്കുന്ന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ കേന്ദ്രത്തിനാവും: ബിജെപി എംപി

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ തയാറാവാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി 356-ാം വകുപ്പു പ്രകാരമുള്ള അധികാരം പ്രയോഗിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാവുമെന്ന് ബിജെപി എംപി ഉദയ് പ്രതാപ് സിങ്. നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥമാണെന്ന് സിങ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ തയാറാവാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി 356-ാം വകുപ്പു പ്രകാരമുള്ള അധികാരം പ്രയോഗിക്കണം. ഭരണഘടനാ തകര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിക്കി ഇത്തരത്തില്‍ ഇടപെടല്‍ നടത്താനാവുമെന്ന് ഉദയ് പ്രതാപ് സിങ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കേരള നിയമസഭ പാസാക്കിയ പ്രമേയം ദേശീയതലത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബിജെപി എംപിയുടെ പ്രതികരണം. കേരളത്തിനു പുറമേ ബംഗാള്‍, പഞ്ചാബ്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

നിയമത്തിനെതിരെ നിലപാടെടുക്കുന്നതില്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് അയച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ കേരളം എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമ സഭ പ്രമേയം പാസാക്കിയ കാര്യവും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT