India

ഫേസ്ബുക്ക് സുഹൃത്ത് രണ്ട് ലക്ഷത്തിന്റെ ആഭരണങ്ങള്‍ തട്ടിയെടുത്തു: പരാതിയുമായി വീട്ടമ്മ

ഏകദേശം രണ്ട്‌ മാസം മുന്‍പ് മാത്രമാണ് ഇവര്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കളാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് 2.2 ലക്ഷത്തിന്റെ ആഭരണങ്ങള്‍ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു രാജരാജേശ്വരി നഗര്‍ സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ജെപി നഗര്‍ സ്വദേശി മഞ്ജുനാഥ് എന്ന വിനോദിനെതിരെ പൊലീസ് കേസെടുത്തു.

ഏകദേശം രണ്ട്‌ മാസം മുന്‍പ് മാത്രമാണ് ഇവര്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കളാകുന്നത്. പിന്നീട് നിരന്തരമുള്ള ചാറ്റിങ്ങിലൂടെ ഇരുവരും പരസ്പരം ഫോണ്‍നമ്പറുകള്‍ കൈമാറി. പരിചയപ്പെട്ട് മൂന്ന് ആഴ്ച കഴിഞ്ഞപ്പോഴേക്കും സഹോദരിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് ഇയാള്‍ വീട്ടമ്മയില്‍ നിന്നും 4500 രൂപ വാങ്ങിയിരുന്നു. 

പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മ സുഖമില്ലാതെ ആശുപത്രിയിലാണെന്നും ഒന്നര ലക്ഷം രൂപ വേണമമെന്നും ആവശ്യപ്പെട്ടു. കയ്യില്‍ അത്രയും തുകയില്ലാത്തതിനാല്‍ വീട്ടമ്മ തന്റെ ആഭരണങ്ങള്‍ യുവാവിന് നല്‍കുകയായിരുന്നു. മൂന്ന് മാല അടക്കമുള്ള ഏകദേശം 2.2 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങളാണ് വീട്ടമ്മ യുവാവിന് നല്‍കിയത്. പിന്നീട് ഇയാളെ വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടാതെ ആയി. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT