India

22-ാമത്തെ നിലയില്‍ അഭ്യാസപ്രകടനം,  സണ്‍ഷെയ്ഡില്‍ ഒറ്റക്കൈ കുത്തി നില്‍പ്പ്; യുവാവിനെ തേടി പൊലീസ് (വീഡിയോ)

മഹാരാഷ്ട്രയില്‍ ഫ്‌ലാറ്റിന്റെ മുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ തേടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഫ്‌ലാറ്റിന്റെ മുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ തേടി പൊലീസ്. ഫ്‌ലാറ്റിന്റെ 22-ാമത്തെ നിലയില്‍ സംരക്ഷണഭിത്തിയില്ലാത്ത സണ്‍ഷെയ്ഡില്‍ നിന്ന് കൊണ്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. സണ്‍ഷെയ്ഡില്‍ ഒറ്റക്കൈ കുത്തി  നില്‍ക്കുന്ന യുവാവിന്റെ വീഡിയോ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

യുവാവിന്റെ അഭ്യാസപ്രകടനം കൂട്ടുകാരന്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. അഭ്യാസപ്രകടനം നടത്തുന്നതിന് മുന്‍പ് യുവാവ് എനര്‍ജി ഡ്രിങ്ക് കുടിക്കുന്നതും തുടര്‍ന്ന്് സണ്‍ഷെയ്ഡിലേക്ക് പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. കഷ്ടിച്ച് രണ്ട് അടി മാത്രം വീതിയുളള സ്ഥലത്തായിരുന്നു സാഹസിക പ്രകടനം. ഒറ്റക്കൈ കുത്തി യുവാവ് നില്‍ക്കുന്ന വീഡിയോയാണ് ദൃശ്യങ്ങളില്‍ ഉളളത്.

അവിശ്വസനീയമായ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, അഭ്യാസപ്രകടനത്തിന്റെ പിന്നില്‍ ആരാണ് എന്ന് തെരയുകയാണ് മുംബൈയിലെ കണ്ടിവാലി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഒളിവിലാണെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT