India

ഫ്രീ സെക്‌സ്, നെറ്റ്ഫ്ലിക്സ് ഓഫര്‍...; ബിജെപിയുടെ പുതിയ ടോള്‍ഫ്രീ നമ്പര്‍ പ്രചരിക്കുന്നത് ഇങ്ങനെ

പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നവര്‍ക്കായുള്ള പുതിയ ക്യാമ്പയിന്റെ ഭാഗമായി ബിജെപി തുടങ്ങിയ മിസ്ഡ് കോള്‍ സംവിധാനം ഉപയോഗിച്ച്  പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നവര്‍ക്കായുള്ള പുതിയ ക്യാമ്പയിന്റെ ഭാഗമായി ബിജെപി തുടങ്ങിയ മിസ്ഡ് കോള്‍ സംവിധാനം ഉപയോഗിച്ച്  പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപണം. 

നിയമത്തെ പിന്തുണക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസമാണ് ബിജെപി ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചത്. ഈ നമ്പറിലേക്ക് വിളിച്ച് പിന്തുണ രേഖപ്പെടുത്താം എന്നായിരുന്നു പാര്‍ട്ടി അറിയിച്ചിരുന്നത്. നമ്പര്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം, ഈ നമ്പര്‍ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം ആരംഭിച്ചു. 

8866288662 എന്ന നമ്പറാണ് ബിജെപി പുറത്തിറക്കിയത്. പ്രമുഖ ബ്രാന്റുകളുടെ ഓഫറുകള്‍ ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കണം തുടങ്ങി, സെക്‌സ് ചാറ്റിന് താത്പര്യമുള്ളവര്‍ ബന്ധപ്പെടണം എന്നതുള്‍പ്പെടെ പലതരത്തിലാണ് ഈ നമ്പര്‍ പ്രചരിപ്പിക്കുന്നത്. 

തങ്ങളുടെ പേരില്‍ വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട നെറ്റ്ഫ്ലിക്സ്  ഇതിനെതിരെ രംഗത്ത് വന്നു.സൗജന്യമായി ആറുമാസത്തെ നെറ്റ്ഫ്ലിക്സ് സേവനം വേണമെങ്കില്‍ ഈ നമ്പറില്‍ വിളിക്കണം എന്നുള്ള പ്രചാരണത്തിന് എതിരെയാണ് നെറ്റ്ഫ്ലിക്സ്  രംഗത്ത് വന്നിരിക്കുന്നത്. ആദ്യം വിളിക്കുന്ന ആയിരം കോളുകള്‍ക്കെ ഓഫറുള്ളുവെന്നും ഇതില്‍ പറയുന്നു.പ്രചാരണം പൂര്‍ണമായും തെറ്റാണെനന്ന് നെറ്റ്ഫഌക്‌സ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT