India

ബംഗാളിലെ ആദ്യ സിപിഎം ധനമന്ത്രി അശോക് മിത്ര അന്തരിച്ചു

ബംഗാളിലെ ആദ്യത്തെയും രണ്ടാമത്തെയും കമ്യൂണിസ്റ്റ് മന്ത്രിസഭയിലെയും ധനകാര്യവകുപ്പ് മന്ത്രിയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിദഗ്ധനും പശ്ചിമ ബംഗാള്‍ മുന്‍ ധന മന്ത്രിയുമായ അശോക് മിത്ര അന്തരിച്ചു. ബംഗാളിലെ ആദ്യത്തെയും രണ്ടാമത്തെയും കമ്യൂണിസ്റ്റ് മന്ത്രിസഭയിലെയും ധനകാര്യവകുപ്പ് മന്ത്രിയായിരുന്നു. രാജ്യസഭാംഗമായി പ്രവര്‍ത്തിച്ച ഇദ്ദേഹം ബംഗാള്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു. 

രാജ്യത്ത് തൊഴിലാളി വര്‍ഗപ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചയാളാണ് അമിത് മിശ്രയെന്ന് സിപിഎം പിബി അനുശോചന കുറിപ്പില്‍ പറഞ്ഞു

1928ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ കിഴക്കന്‍ ബംഗാളിന്റെ ഭാഗമായിരുന്ന ധാക്കയിലാണ് ജനനം. ധാക്ക സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ യുജി ബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പിജി ബിരുദവും നേടിയ അശോക് മിത്ര, ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെയും വിദ്യാര്‍ത്ഥിയായിരുന്നു. ലക്‌നൗ സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ഇതിന് ശേഷം നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാം സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സ്റ്റഡീസില്‍ നിന്ന് പിഎച്ച്ഡി. ബാങ്കോക്കിലെ യുഎന്‍ എക്കണോമിക് കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദ ഫാര്‍ ഈസ്റ്റിലും വാഷിംഗ്ടണില്‍ എക്കണോമിക് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലും അധ്യാപകനായി. ലോക ബാങ്കിന് വേണ്ടിയും പ്രവര്‍ത്തിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ': ജി സുധാകരന്‍

ഡക്ക് ആവാതെ നോക്കാനാവും, ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്: തരൂര്‍

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

SCROLL FOR NEXT