India

ബംഗാളില്‍ ബിജെപിയുടെ 'വന്‍ മുന്നേറ്റം';  മെമ്പര്‍ഷിപ്പ് ഒരു കോടിയിലേക്ക്; ചരിത്രനേട്ടം

ലോക്‌സഭാ തെരഞ്ഞടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ മറ്റൊരു അപൂര്‍വ നേട്ടവുമായി ബിജെപി ബംഗാള്‍ ഘടകം 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളിലെ
ചരിത്ര വിജയത്തിന് പിന്നാലെ മറ്റൊരു അപൂര്‍വ നേട്ടവുമായി ബിജെപി. ബംഗാളില്‍ ബിജെപി മെമ്പര്‍ഷിപ്പ് ഒരു കോടിയിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നവംബറോടെ സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് ഒരു കോടി കവിയുമെന്ന് പാര്‍ട്ടി നേതാവ് തിഷാര്‍ ഘോഷ് പറഞ്ഞു. 

നാലുമാസത്തിനുള്ളിലാണ് സംസ്ഥാനത്തെ ബിജെപി ഈ നേട്ടം കൈവരിച്ചത്. അംഗത്വവിതരണത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ വിത്യസ്തമായ നിരവധി പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് ആളുകള്‍ കൂട്ടത്തോടെ പാര്‍ട്ടി അംഗത്വം എടുക്കാന്‍ ഇടയായതെന്നും പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നു.

അറുപത് ലക്ഷം മെമ്പര്‍ഷിപ്പുകള്‍ എന്നതായിരുന്നു സംസ്ഥാനഘടകത്തിന് കേന്ദ്രം നല്‍കിയ ടാര്‍ജറ്റ്. ബിജെപിയുടെ അംഗത്വവിതരണത്തിന് രാജ്യമാകെ തുടക്കമിട്ടത് ജൂലായ് ആറാം തിയ്യതിയായിരുന്നു. ഓഗസ്ത് 20 ന് അംഗത്വവിതരണം അവസാനിപ്പിച്ചിരുന്നെങ്കിലും ചില സംസ്ഥാനങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഡിസംബര്‍ വരെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം തുടരും. ഈ കാലയളവിലാണ് ബംഗാള്‍ ഘടകം അപൂര്‍വ നേട്ടം കൈവരിച്ചത്.

നിലവില്‍ ബംഗാളില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 96 ലക്ഷമാണ്. നവംബറോടെ ഒരു കോടി കടക്കുമെന്നാണ് പാര്‍ട്ടി നേതത്വം കണക്ക് കൂട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി 18 സീറ്റുകള്‍ നേടി മികച്ച മുന്നേറ്റം നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞടുപ്പോടെ ബംഗാളിലെ മമതയുടെ ഭരണം അവസാനിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രമേശ്വരം കഫേ സ്ഫോടനത്തിന്റെ 'മാസ്റ്റർ മൈൻഡ്'; ബം​ഗളൂരു സ്വദേശിയായ 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ; 23 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം

'രാവിലെ മുതല്‍ രാത്രി വരെയുള്ള ജോലി'; മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 പേര്‍ രാജിവെച്ചു

ഫ്രാൻസ് ക്വാർട്ടറിൽ, പ്രധാനമന്ത്രിക്ക് വധ ഭീഷണി, ബം​ഗളൂരു 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ ഭീകരർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍; അവകാശം പുതുക്കി നല്‍കി സര്‍ക്കാര്‍

വിഴിഞ്ഞത്തെ ഓഹരി നിക്ഷേപം: 'ലേഖകന്‍ എഴുതിക്കൊടുത്തു, വന്നു'; ദേശാഭിമാനി വാര്‍ത്തയില്‍ പിണറായി