ബിജെപി എംപി ലോകേത് ചാറ്റര്‍ജി സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ 
India

ബംഗാളില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും; വിവാദം

പശ്ചിമ ബംഗാളിലെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും നല്‍കിയ നടപടി വിവാദമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും നല്‍കിയ നടപടി വിവാദമാകുന്നു. ഹൂഗ്ലി ജില്ലയിലെ ഒരു ഗേള്‍സ് സ്‌കൂളിലാണ് സ്ഥിരം വിഭവങ്ങളായ മുട്ടയ്ക്കും സോയാബീനും പകരം ചോറിനൊപ്പം ഉപ്പ് നല്‍കിയത്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. സ്‌കൂളിലെത്തി കുട്ടികളെ കണ്ട ബിജെപി എംപി ലോകേത് ചാറ്റര്‍ജി, പ്രാദേശിക തൃണമൂല്‍ നേതാവാണ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് മുക്കിയതെന്ന് ആരോപിച്ചു. 

വിവാദത്തിന് പിന്നാലെ വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി പര്‍ത ചാറ്റര്‍ജി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അവര്‍ പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഒരുവിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഹൂഗ്ലി എംപിയുടെ സ്‌കൂള്‍ സന്ദര്‍ശനത്തില്‍ തനിക്ക് വിരോധമില്ലെന്നും എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള കേന്ദ്ര ഫണ്ട് കൃത്യമായി ലഭിക്കുവാന്‍ എംപി ഇടപെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സ്‌കൂളിന് 257ചാക്ക് അരിയും മുട്ട വാങ്ങാന്‍ 25,000രൂപയും അനുവദിച്ചിരുന്നു എന്നും എന്നിട്ടാണ് കുട്ടികള്‍ക്ക് ഉപ്പും ചോറും നല്‍കിയതെന്നും ലോകേത് ചാറ്റര്‍ജി ആരോപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT