India

ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം; കോണ്‍ഗ്രസ് രണ്ടു സീറ്റിലും സിപിഎം ഒന്നിലും മത്സരിക്കും

ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം; കോണ്‍ഗ്രസ് രണ്ടു സീറ്റിലും സിപിഎം ഒന്നിലും മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്നു സീറ്റുകളിലേക്കു നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തീരുമാനിച്ചു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഎമ്മും മത്സരിക്കും. നവംബര്‍ 25നാണ് വോട്ടെടുപ്പ്.

കാളിയാഗന്‍ജ്, ഖരഗ്പുര്‍, കരിംപുര്‍ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ പ്രമാത്‌നാഥ് റോയിയുടെ മരണത്തെത്തുടര്‍ന്നാണ് കാളിയാഗന്‍ജില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ബിജെപിയുടെ ദിലീപ് ഘോഷ് എംപിയായതിനെത്തുടര്‍ന്നാണ് ഖരഗ്പുരില്‍ ഒഴിവു  വന്നത്. ടിഎംഎസിയുടെ മഹുവ മൈത്ര എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കരിംപുരില്‍ ഉപതെരഞ്ഞെടുപ്പ്. 

ഉപതെരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാന്‍ ധാരണയായതായി സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചു. ഇതു സഖ്യമല്ലെന്നും തെരഞ്ഞെടുപ്പു ധാരണ മാത്രമാണെന്നും നേതാക്കള്‍ വിശദീകരിച്ചു. കാളിയാഗന്‍ജിലും ഖരഗ്പുരിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക. കരിംപുരില്‍ ഇടതു സ്ഥാനാര്‍ഥി മത്സരിക്കും. സ്ഥാനാര്‍ഥിയെ ഇടതു മുന്നണി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സിപിഎം സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

SCROLL FOR NEXT