India

'ബഗുസരായില്‍ പ്രചാരണത്തിനെത്തിയ ജിഗ്നേഷ് മേവാനിക്ക് മര്‍ദനം'; സംഘപരിവാറിന്റെ വ്യാജ പ്രചാരണം

ബഗുസരായില്‍ കനയ്യകുമാറിന് വേണ്ടി പ്രചാരണത്തിന് എത്തിയ ഗുജറാത്ത് എംഎല്‍എയും ദലിത് പ്രക്ഷോഭ നേതാവുമായ ജിഗ്നേഷ് മേവാനിയെ നാട്ടുകാര്‍ മര്‍ദിച്ചു എന്ന് സംഘപരിവാറിന്റെ വ്യാജ പ്രചാരണം 

Author : സമകാലിക മലയാളം ഡെസ്ക്


ഗുസരായില്‍ കനയ്യകുമാറിന് വേണ്ടി പ്രചാരണത്തിന് എത്തിയ ഗുജറാത്ത് എംഎല്‍എയും ദലിത് പ്രക്ഷോഭ നേതാവുമായ ജിഗ്നേഷ് മേവാനിയെ നാട്ടുകാര്‍ മര്‍ദിച്ചു എന്ന് സംഘപരിവാറിന്റെ വ്യാജ പ്രചാരണം. ഗുജറാത്തിലെ പഴയ സമരത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്. 

'ബഗുസരായില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇടതുപക്ഷക്കാരനായ ജിഗ്നേഷ് മേവാനിയെ ബഗുസരായില്‍ തടഞ്ഞു' എന്നാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രം 2018 ഫെബ്രുവരി 18ന് മേവാനി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്. ഈ ചിത്രം ഉപയോഗിച്ച് വ്യാപക വ്യാജ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്.

ബഗുസരായില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങിന് എതിരെ മത്സരിക്കുന്ന സിപിഐ നേതാവ് കനയ്യ കുമാറിന് വേണ്ടി പ്രചാരണം നടത്താനായി ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം എത്തിയിരുന്നു. വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിച്ചും പൊതുയോഗങ്ങളില്‍ സംസാരിച്ചതിനും ശേഷമാണ് അദ്ദേഹം മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം