പ്രതീകാത്മക ചിത്രം 
India

ബലാത്സംഗശ്രമം ചെറുത്തു; പതിനാലുകാരിയെ 30കാരന്‍ തീ കൊളുത്തിക്കൊന്നു

ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ പതിനാലുകാരിയെ തീകൊളുത്തി കൊന്നു

സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍: ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ പതിനാലുകാരിയെ തീകൊളുത്തി കൊന്നു. ചത്തീസ്ഗഢിലെ മുംഗേലി ജില്ലയിലാണ് സംഭവം. ജൂണ്‍ 30നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഗുരുതരമായി പൊളളലേറ്റ പതിനാലുകാരി ചികിത്സയ്ക്കിടയൊണ് മരിച്ചത്. പ്രതിയായ ബബ് ലു ഭാസ്‌കരനെ പൊലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കാണെന്നറിഞ്ഞ് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്യാനുള്ള ശ്രമം പെണ്‍കുട്ടി തടഞ്ഞു. ഇതില്‍ പ്രകോപിതനായ മൂപ്പതുകാരന്‍ തീ കൊളുത്തി കൊല്ലുകയായിരുന്നു. ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി വീട്ടിന് പുറത്തേക്ക് ഓടി. തുടര്‍ന്ന് അയല്‍വാസികള്‍ തീയണയ്ക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT