India

ബാങ്കുകളെ വെട്ടിച്ച് രാജ്യം വിട്ട വിജയ് മല്യ ബ്രിട്ടനില്‍ നിന്ന് പറന്നു; മണിക്കൂറുകള്‍ക്കകം മുംബൈയില്‍

ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ രാജ്യവിട്ട വ്യവസായി വിജയ് മല്യ ബ്രി്ട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ രാജ്യവിട്ട വ്യവസായി വിജയ് മല്യ ബ്രി്ട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നു. 12 മണിയോടെ മുംബൈയിലെത്തും.  വിജയമല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ വിമാനത്താവളത്തില്‍ നിയോഗിച്ചു. മുംബൈയിലാണ് മല്യക്കെതിരായ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പിന്നീട് കോടതില്‍ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും.

2018ല്‍ മല്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് യുകെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സിബിഐ അധികൃതര്‍ കോടതിയില്‍ കാണിച്ചത്. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്‌സുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ ഇടുകയെന്നും സിബിഐ യുകെ കോടതിയെ അറിയിച്ചിരുന്നു.

അധോലോക നായകരും ഭീകരരും ഉള്‍പ്പെടെ കുപ്രസിദ്ധരായ ഒട്ടേറെ ക്രിമിനലുകളെ താമസിപ്പിച്ചിരിക്കുന്നതാണ് ആര്‍തര്‍ റോഡ് ജയില്‍. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മന്‍ കസബിനെ ആര്‍തര്‍ റോഡ് ജയിലിലാണ് അടച്ചിരുന്നത്. അധോലോക നേതാക്കളായ അബു സലെം, ചോട്ടാ രാജന്‍, മുസ്തഫ ദോസ്സ, പീറ്റര്‍ മുഖര്‍ജി തുടങ്ങിയവരെല്ലാം ഈ ജയിയിലായിരുന്നു.

ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്!പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്!ക്കെതിരായ കേസ്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹര്‍ജി മെയ് 14ന് യുകെയിലെ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്