പ്രതീകാത്മക ചിത്രം 
India

'ബാധ ഒഴിപ്പിക്കാം;';  അമ്മയെ കൊണ്ട് എല്ലാ ആഴ്ചയും 14 കാരിയെ മുറിയിലെത്തിച്ചു; ലൈംഗികമായി പീഡിപ്പിച്ച 45 കാരന്‍ അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. തെലങ്കാനയില്‍ നിസാമബാദ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നതോടെ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിക്കുയും ചികിത്സാകേന്ദ്രം അടിച്ചുതകര്‍ക്കുയും ചെയ്തു. 

മന്ത്രവാദം പഠിച്ചിട്ടുണ്ടെന്നും പരമ്പരാഗത ചികിത്സയില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ വാദം. ചികിത്സയ്‌ക്കെത്തിയ പതിനാലുകാരിയെ ഇയാള്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചാല്‍ കൊല്ലുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്  ജൂലായ് മാസത്തിലാണ് പെണ്‍കുട്ടിയെ പരമ്പരാഗതവൈദ്യന്റെ അടുത്ത് എത്തിക്കുന്നത്.മരുന്ന്  നല്‍കിയ ശേഷം എല്ലാ ആഴ്ചയും കുട്ടിയെ ചികിത്സയ്ക്കായി എത്തിക്കാന്‍ അമ്മയോട് നിര്‍ദേശിക്കുകയും ചെയ്തു. ഒക്ടോബര്‍ എട്ടിന് പെണ്‍കുട്ടിയെ വയറുവേദനെയെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വഞ്ചന, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT