ഫയല്‍ ചിത്രം 
India

തര്‍ക്ക സ്ഥലം സര്‍ക്കാര്‍ ഭൂമിയെന്ന് റവന്യൂ രേഖകള്‍; അയോധ്യ വിധി ഒറ്റനോട്ടത്തില്‍

നൂറ്റാണ്ടു പഴക്കമുള്ള തര്‍ക്കത്തിനു തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടു സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഒറ്റനോട്ടത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കി സുപ്രീം കോടതിയുടെ ചരിത്ര വിധി. തര്‍ക്ക ഭൂമിക്കു പുറത്ത് പള്ളി പണിയുന്നതിനായി മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

നൂറ്റാണ്ടു പഴക്കമുള്ള തര്‍ക്കത്തിനു തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടു സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഒറ്റനോട്ടത്തില്‍:

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്

ക്ഷേത്രം പണിയാനായി ഭൂമി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റിനു കൈമാറണം

പള്ളി പണിയാനായി സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണം, മുസ്ലിംകള്‍ക്ക് ഭൂമി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ

തര്‍ക്ക ഭൂമിയിലാണ് ശ്രീരാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തര്‍ക്കമില്ലാത്തത്, ഭൂമിയുടെ ഉടമസ്ഥാവകാശം ശ്രീരാമന്

ബാബരി മസ്ജിദ് പൊളിച്ച നടപടി നിയമ ലംഘനം, അതിനു പരിഹാരം വേണം

ഭൂമി തര്‍ക്കത്തിന് വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനാവില്ല, അടിസ്ഥാനമാക്കുന്നത് തെളിവുകള്‍

ബ്രിട്ടിഷ് കാലത്തിനു മുമ്പും അയോധ്യയില്‍ ഹിന്ദു ആരാധന നടന്നതായി തെളിവുകള്‍

ബ്രിട്ടിഷുകാര്‍ ഭരണം പിടിച്ച 1857നു മുമ്പ് പള്ളിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു മാത്രമെന്ന് മുസ്ലിംകള്‍ക്കു തെളിയിക്കാനായില്ല

2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി തെറ്റ്

തര്‍ക്ക ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് റവന്യൂ രേഖകള്‍

ബാബരി മസ്ജിദ് നിന്ന ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയ എഎസ്‌ഐ കണ്ടെത്തല്‍ തള്ളാനാവില്ല

ബാബരി പള്ളിക്കടിയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ഇസ്ലാമികമല്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം