ഫയൽ ചിത്രം 
India

ബാര്‍ബര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; മുടിവെട്ടാനെത്തിയ 35 പേര്‍ നിരീക്ഷണത്തില്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇയാള്‍ ബാര്‍ബര്‍ ഷോപ്പ് തുറന്നുപ്രവര്‍ത്തിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടിലെ കോയമ്പേട്ടില്‍ ബാര്‍ബര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 36 കാരനായ ഇയാളെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കുളിരും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ചികില്‍സ തേടി എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇയാള്‍ ബാര്‍ബര്‍ ഷോപ്പ് തുറന്നുപ്രവര്‍ത്തിപ്പിച്ചിരുന്നു. ഈ ഷോപ്പില്‍ അടുത്ത ദിവസങ്ങളില്‍ 35 ഓളം പേര്‍ എത്തിയിരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍ ഇതില്‍ 21 പേരുടെ സ്രവസാമ്പിള്‍ പരിശോധനയ്ക്കായി അയച്ചതായി അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ രണ്ടാമത്തെ ബാര്‍ബര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ആരുമ്പാക്കത്ത് യു പി സ്വദേശിയായ 20 കാരനാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനായിരുന്നു ഇയാള്‍. ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനിലാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'