India

ബാര്‍ബിപാപ ഉപയോഗിച്ച് ലൈംഗിക പീഡനം വിവരിച്ച് കോടതിയില്‍ അഞ്ചുവയസുകാരി 

പീഡനകേസില്‍ വിചാരണ നടക്കുന്നതിനിടയില്‍ കീഴ്‌കോടതിയില്‍ ബാര്‍ബി ഡോളിനെ ഉപയോഗിച്ച് അഞ്ചുവയസുകാരി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അപ്പീല്‍ നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാര്‍ബി പാവ ഉപയോഗിച്ച് തനിക്കുനേരെ നടന്ന ലൈംഗിക പീഡനം വിവരിച്ച അഞ്ചുവയസുകാരി പറഞ്ഞത് അംഗീകരിക്കാവുന്ന തെളിവാണെന്ന് ഡല്‍ഹി ഹൈകോടതി. പീഡനകേസില്‍ വിചാരണ നടക്കുന്നതിനിടയില്‍ കീഴ്‌കോടതിയില്‍ ബാര്‍ബി ഡോളിനെ ഉപയോഗിച്ച് അഞ്ചുവയസുകാരി പറഞ്ഞ കാര്യങ്ങള്‍  അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ തള്ളിയാണ് കോടതിയുടെ വിധി.

വിചാരണയ്ക്ക് എത്തിയപ്പോഴായിരുന്നു കീഴ്‌കോടതി ജഡ്ജി കുട്ടിക്ക് പാവക്കുട്ടിയെ നല്‍കിയിരുന്നത്. പീഡനത്തെ കുറിച്ചുള്ള പ്രതിഭാഗം അഭിഭാഷകന്റെ അശ്ലീല ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്ന കുട്ടി പാവക്കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ തൊട്ടുകാണിക്കുകയായിരുന്നു. കുട്ടിയോട് പ്രതി ഇത്തരത്തില്‍ പെരുമാറിയോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മറുപടി. തുടര്‍ന്നാണ് കേസില്‍ 23 കാരനായ ഹണിയെ കോടതി ശിക്ഷിച്ചത്.

അതേസമയം കീഴിക്കോടതിയുടെ വിധിക്കെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ചോദ്യങ്ങള്‍ക്ക് കുട്ടി യഥാസമയം മറുപടി നല്‍കിയില്ലെന്നും ഇതിനാല്‍ പീഡനം നടന്നിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. എന്നാല്‍ കൊച്ചുകുട്ടിക്ക് ഇതിലേറെ വിവരിക്കാന്‍ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ മറുപടി. ജഡ്ജി എസ്.പി ഗാര്‍ഗ് ഹണ്ണിയുടെ അപ്പീല്‍ തള്ളിശിക്ഷ ശരിവച്ചു. 

ശാരിരിക പീഡനത്തേക്കാല്‍ ഗുരുതരമാണ് കുട്ടിയുടെ മാനസികാവസ്ഥയെന്നും സ്വന്തം പിതാവിനോടൊപ്പം തനിച്ച് നില്‍ക്കാന്‍ ഭയപ്പെടുന്ന അവസ്ഥയിലാണ് കുട്ടിയുടെ മാനസികാവസ്ഥയെന്നും കോടതി നിരീക്ഷിച്ചു. ഇത് ഗുരതരമായ കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കി. 

2014 ജുലൈയില്‍ സഹോദരനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. സഹോദരന് പണം നല്‍കി മിഠായി വാങ്ങാന്‍ പറഞ്ഞയച്ച ശേഷം കുട്ടിയെ ത്ട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് സമീപം നഗ്നയായി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി വീട്ടിലെത്തിക്കുകയായിരുന്നു. പേടിച്ചുപോയ കുട്ടി പിന്നീട് അമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. 
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT