India

ബിജെപി എംഎല്‍എയുടെ നാവ് പിഴുതെടുക്കു; 5 ലക്ഷം വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവ്

ബിജെപി എംഎല്‍എയുടെ നാവ് പിഴുതെടുക്കു - 5 ലക്ഷം വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ബിജെപി എംഎല്‍എ രാം കദമിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സുബോദ് സജോയ് രംഗത്ത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരുമെന്ന പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ബിജെപി എംഎല്‍എയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഒരു എംഎല്‍എയുടെ പദവിക്ക് നിരക്കാത്ത തരത്തിലായിരുന്നു കദമിന്റെ പ്രസ്താവന. അതുകൊണ്ട് അദ്ദേഹത്തിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. സംഭവത്തില്‍ മഹാരാഷ്ട്രയിലെ വനിതാ കമ്മീഷന്‍ എംഎല്‍എയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ എംഎല്‍എ മാപ്പ് പറഞ്ഞിരുന്നു.

'ആവശ്യമുള്ളപ്പോള്‍ സഹായത്തിനായി നിങ്ങള്‍ക്ക് എന്നെ വിളിക്കാം. നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തി, പക്ഷേ അവള്‍ നിരസിച്ചു എന്നതാണ് നിങ്ങളുടെ സങ്കടമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ സ്വന്തം മാതാപിതാക്കളൊടൊപ്പം എന്നെ വന്നുകാണണം. അഭിപ്രായം ചോദിക്കണം. അവര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരും.'ഇതായിരുന്നു പൊതുപരിപാടിക്കിടെ എംഎല്‍എയുടെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ