India

ബിജെപി കൊളളക്കാരനേയും ക്രിമിനലിനേയും നിര്‍ത്തിയാലും വോട്ട് ചെയ്യണം; എംപിയുടെ ആഹ്വാനം (വീഡിയോ)

ബിജെപി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി കള്ളനും കുറ്റവാളിയും ആയാലും വോട്ട് ചെയ്യണമെന്ന് ഝാര്‍ഖണ്ഡ് എംപി നിഷികാന്ത് ദുബെ.

Author : സമകാലിക മലയാളം ഡെസ്ക്

ഝാര്‍ഖണ്ഡ്: ബിജെപി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി കള്ളനും കുറ്റവാളിയും ആയാലും വോട്ട് ചെയ്യണമെന്ന് ഝാര്‍ഖണ്ഡ് എംപി നിഷികാന്ത് ദുബെ. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തീരൂമാനത്തെ പിന്തുടരണമെന്ന് എംപി  പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു.

'ബിജെപി മത്സരിപ്പിക്കുന്നത് ആരായാലും, അത് അംഗ വൈകല്യമുള്ള ആളാകട്ടെ, കള്ളനോ കൊള്ളക്കാരനോ ക്രിമിനലോ ആകട്ടെ, നമ്മള്‍ പിന്തുണക്കണം. അമിത് ഷായുടെയും പ്രധാനമന്ത്രിയുടെയുമം തീരുമാനത്തില്‍ നമ്മള്‍ വിശ്വസ്ഥരായിരിക്കണം'.- എംപി പറയുന്നു.

ദേശീയ നേതൃത്വത്തിന്റേത് എപ്പോഴും ശരിയായ തീരുമാനമായിരിക്കും. കാരണം ബിജെപി കളങ്കിത പാര്‍ട്ടിയല്ലെന്നും ദുബെ പറയുന്നുണ്ട്. പി ചിദംബരത്തെ ജയിലില്‍ അടച്ചതുപോലെ രണ്ടോ മുന്നോ ദിവസത്തിനുള്ളില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാദ്രയെ ജയിലില്‍ അടച്ച വാര്‍ത്തയും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചേക്കുമെന്നും ദുബെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍