ന്യൂഡല്ഹി: ബംഗാളില് ബിജെപി നടത്താന് നിശ്ചയിച്ചിരുന്ന രഥയാത്രയ്ക്ക് സുപ്രിം കോടതി അനുമതി നിഷേധിച്ചു. രഥയാത്ര ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന ബംഗാള് സര്ക്കാരിന്റെ വാദം അംഗീകരിച്ചാണ് നടപടി.
രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച കൊല്ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ ബിജെപി നല്കിയ ഹര്ജിയാണ് ജസ്റ്റിസുമാരായ എല്എന് റാവുവും എസ്കെ കൗളും അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഹര്ജിയില് ബെഞ്ച് ബംഗാള് സര്ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. രഥയാത്ര ക്രമസമാധാന സാധ്യതയുള്ള മേഖലകളിലൂടെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും സുരക്ഷയൊരുക്കാനാവില്ലെന്നും സര്ക്കാര് മറുപടി നല്കി. ഇതു പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഇപ്പോഴത്തെ രൂപത്തില് രഥയാത്രയ്ക്ക് അനുമതി നല്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതില് മാറ്റം വരുത്തി വീണ്ടും അപേക്ഷ നല്കിയാല് പരിശോധിക്കാം. ബിജെപിക്കു സംസ്ഥാനത്ത് റാലികളും യോഗങ്ങളും നടത്താമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates