India

ബിയര്‍ ചോദിച്ചപ്പോള്‍ കൊടുത്തില്ല; സുഹൃത്തിനെ യുവാവ് ഉളി കൊണ്ട് കുത്തിക്കൊന്നു

ബിയര്‍ ചോദിച്ചപ്പോള്‍ കൊടുത്തില്ല; സുഹൃത്തിനെ യുവാവ് ഉളി കൊണ്ട് കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിയര്‍ നല്‍കാന്‍ വിസമ്മതിച്ച സുഹൃത്തിനെ യുവാവ് ഉളിയുപയോഗിച്ച് കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 34കാരന്‍ അറസ്റ്റിലായി. മുംബൈയിലെ സബര്‍ബന്‍ ജോഗേശ്വരിയിലാണ് കൊലപാതകം അരങ്ങേറിയത്. അജയ് ദ്രാവിഡ് (29) ആണ് മരിച്ചത്. സോനു എന്ന് വിളിക്കുന്ന ഷണ്‍മുഖം രാജേന്ദ്രയാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നത്. കൊല നടന്ന ദിവസം അജയും സഹോദരന്‍ വിജയും വീട്ടില്‍ ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. ഈ സമയത്ത് സോനുവും സംഭവ സ്ഥലത്തെത്തി. ഇരുവരും മദ്യപിക്കുന്നത് കണ്ടപ്പോള്‍ കുറച്ച് തനിക്കും തരണമെന്ന് സോനു ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അജയ് നിരസിച്ചു.  

എന്തുകൊണ്ടാണ് തനിക്ക് ബിയര്‍ നല്‍കാത്തതെന്ന് സോനു ചോദിച്ചു. ഇത് സംബന്ധിച്ച സംസാരം വാക്കു തര്‍ക്കത്തിലേക്ക് നയിച്ചു. തര്‍ക്കം കൈയാങ്കളിയിലേക്കു നീങ്ങിയപ്പോള്‍ വിജയും മറ്റ് ചിലരുമെത്തി ഇരുവരേയും പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അതിനിടെ ഉളിയുപയോഗിച്ച് സോനു അജയുടെ വയറ്റില്‍ കുത്തുകയായിരുന്നു.

ഉടന്‍ തന്നെ അജയിനെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സോനു രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT