പട്‌നയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/ പിടിഐ 
India

ബിഹാറില്‍ ആധിപത്യമുറപ്പിച്ച് ബിജെപി;എന്‍ഡിഎ ലീഡ് നില ഉയരുന്നു, മഹാസഖ്യത്തിലും നേട്ടമുണ്ടാക്കാതെ കോണ്‍ഗ്രസ്

ബിഹാറില്‍ എന്‍ഡിഎ സഖ്യം ആധിപത്യം ഉറപ്പിക്കുന്നു. കേവലഭൂരിപക്ഷമായ 122 കടന്ന എന്‍ഡിഎ നിലവില്‍ 134 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ എന്‍ഡിഎ സഖ്യം ആധിപത്യം ഉറപ്പിക്കുന്നു. കേവലഭൂരിപക്ഷമായ 122 കടന്ന എന്‍ഡിഎ നിലവില്‍ 134 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. മഹാസഖ്യം 98 സീറ്റുകളിലേക്ക് ചുരുങ്ങി. 

76 സീറ്റുകളുമായി ബിജപിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. ജെഡിയു 51 സീറ്റിലും ലീഡ് ചെയ്യുന്നു. മഹാസഖ്യത്തില്‍ ആര്‍ജെഡി 65 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 18 സീറ്റിലും ഇടത് പാര്‍ട്ടികള്‍ 17 സീറ്റിലും ലീഡ് ചെയ്യുന്നു. ചിരാഗ് പാസ്വാന്റെ എല്‍ജെപി 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇത്തവണ മഹാസഖ്യത്തിനൊപ്പം മത്സരിച്ച കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. കഴിഞ്ഞതവണ 27 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 18 സീറ്റുകളില്‍ ഒതുങ്ങി. എന്നാല്‍ ഇടത് പാര്‍ട്ടികള്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. സിപിഐഎംഎല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. സിപിഐ മൂന്നിലും സിപിഎം നാല് സീറ്റിലും ലീഡ് ചെയ്യുന്നു. 

പല മണ്ഡലങ്ങളിലും ഇരു മുന്നണി സ്ഥാനാര്‍ത്ഥിതകളും തമ്മില്‍ നേരിയ വോട്ടിന്റെ വ്യത്യാസമാണുള്ളത്. 35 സീറ്റുകളില്‍ ആയിരത്തില്‍ താഴെയാണ് ലീഡ് നില. ഏഴു മണ്ഡങ്ങളില്‍ 500 വോട്ടില്‍ താഴെ വ്യത്യാസത്തിലാണ് പോരാട്ടം നടക്കുന്നത്. 

വോട്ടെണ്ണല്‍ മന്ദഗതിയില്‍ നടക്കുന്നതിനാല്‍ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒരുകോടി വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണാനായതെന്നും ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരുകോടി വോട്ടുകള്‍ എണ്ണാന്‍ അഞ്ചുമണിക്കൂറാണ് എടുത്തത്. ബാക്കി വോട്ടുകള്‍ കൂടി എണ്ണിത്തിട്ടപ്പെടുത്താന്‍ പുലര്‍ച്ചെവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നിഗമനം.

4.10കോടി പേരാണ് വോട്ട് രേഖപ്പെടുത്തുയത്. സാധാരണഗതിയില്‍ 25-26 റൗണ്ടുകള്‍ കൊണ്ട് എണ്ണിത്തീര്‍ക്കേണ്ട വോട്ട്, ഇത്തവണ 35 റൗണ്ട് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എച്ച് ആര്‍ ശ്രീനിവാസ് വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് വോട്ടെണ്ണുന്നതിനാലാണ് ഇത്രയും സമയം എടുക്കുന്നത്. 72,723 പോളിങ് സ്റ്റേഷനുകളാണ് നേരത്തെയുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് 1,06,515ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT