India

ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84ആയി; മഴ പെയ്യാതെ രക്ഷയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

ബിഹാറില്‍ പടര്‍ന്നുപിടിക്കുന്ന മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 84ആയി.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പടര്‍ന്നുപിടിക്കുന്ന മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 84ആയി. മുസാഫര്‍പൂരിലും അയല്‍ജില്ലകളിലും പടര്‍ന്നുപിടിച്ചിരിക്കുന്ന രോഗം കൂടുതലും ബാധിച്ചിരിക്കുന്നത് 10വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ്. 

കടുത്ത ചൂടുകാരണമാണ് മസ്തിഷ്‌കജ്വരം സംഭവിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. മഴപെയ്യാതെ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

മരണമടഞ്ഞ കുട്ടികളുടെ കുടുബങ്ങള്‍ക്ക് നാലു ലക്ഷം രൂപവീതം ബിഹാര്‍ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. അടിയന്തര സ്ഥിതി കണക്കിലെടുത്ത് ഡോക്ടര്‍മാരും ജില്ലാ ഭരണകൂടവും കൂടുതല്‍ ജാഗ്ര പാലിക്കണമെന്ന് മുഖ്യമന്ത്രി നിതിഷ് കുമാര്‍ നിര്‍ദേശിച്ചു. സ്ഥിതി നിയനന്ത്രണ വിധേയമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി മംഗള്‍ പാണ്ടേ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല'; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

വ്യാജ വിസ സേവനങ്ങളില്‍ ജാഗ്രത, നിയമക്കുരുക്കില്‍പ്പെടും, ദുബൈയില്‍ മുന്നറിയിപ്പ്

സ്ത്രീകള്‍ എന്ന നിലയില്‍ പരാജയം ഉണ്ടായിട്ടില്ല, ചില അംഗങ്ങള്‍ കാരണം അമ്മയ്ക്ക് ചീത്തപ്പേരുണ്ടായി: ജഗദീഷ്

വൈഭവിന്റെ 'തല്ലുമാല'! ലങ്കന്‍ വീര്യം ചോര്‍ത്തി, കിരീടം പിടിച്ചെടുത്ത് ഇന്ത്യ

അമ്മയിലെ കൂട്ടരാജി: വരവ്-ചെലവ് കണക്കില്‍ വ്യക്തതയില്ല; അതിജീവിതയുള്‍പ്പടെയുള്ളവരെ തിരികെ വിളിക്കണം: അന്‍സിബ