India

ബിഹാർ സിപിഐ സെക്രട്ടറി അന്തരിച്ചു; മരണം കോവിഡ് ബാധിച്ച്

സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിങ് അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പട്ന: ബിഹാർ സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിങ് അന്തരിച്ചു. 77 വയസ്സായിരുന്നു. കോവിഡ് ബാധമൂലമാണ് അന്ത്യം. വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസം 30ന് പട്ന എയിംസിൽ പ്രവേശിപ്പിച്ച സിങ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.‍

നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. സത്യനാരായൺ സിങിന്റെ  ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിഹാറിലെ ഖഗരാ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് സത്യനാരായൺ സിങ്. രണ്ടു തവണ ബെൽറൂണ്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്