India

ബുള്‍ബുള്‍ വീശിയെറിഞ്ഞ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ തടഞ്ഞ് പൊതുജനം, ഗോ ബാക്ക് വിളി, കരിങ്കൊടി 

ചുഴലിക്കാറ്റ് വീശിയടിച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയയ്ക്ക് നേരെ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ചുഴലിക്കാറ്റ് വീശിയടിച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയയ്ക്ക് നേരെ പ്രതിഷേധം.ബുള്‍ബുള്‍ ചുഴലിക്കാറ്റ് വീശിയടിച്ച പശ്ചിമബംഗാളിലെ തെക്ക് 24 പര്‍ഗാനാസിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയതാണ് ബാബുല്‍ സുപ്രിയ. തടിച്ചുകൂടിയ ജനക്കൂട്ടം ബാബുല്‍ സുപ്രിയയോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ് ചുഴലിക്കാറ്റ് വീശിയടിച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ താന്‍ ഇവിടെ എത്തിയതെന്ന് ബാബുല്‍ സുപ്രിയ പറഞ്ഞു. പ്രതിഷേധത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രകൃതിക്ഷോഭത്തിന്റെ കെടുതി ഏറ്റവുമധികം നേരിടുന്ന നാംഖാനയില്‍ എത്തിയപ്പോഴാണ് ബാബുല്‍ സുപ്രിയയ്ക്ക് നേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാര്‍ മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കരിങ്കൊടി ഉയര്‍ത്തിക്കാണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയതാണെന്ന് മന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും, പ്രതിഷേധക്കാര്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.  സന്ദര്‍ശനത്തിനിടെ, പ്രതിഷേധം ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു. പ്രതിഷേധക്കാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT