India

ബൈക്ക് തള്ളിത്തരാന്‍ ആവശ്യപ്പെട്ടു; അടിക്കാന്‍ അമ്മയുടെ കല്‍പ്പന; 14കാരന്‍ പിതാവിനെ കുത്തിക്കൊന്നു

അമ്മയുടെ മുന്നില്‍ വച്ചാണ് കുട്ടി പിതാവിനെ കുത്തിയത്. കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി പിതാവിനെ കുത്തിക്കൊന്നു. ഝാര്‍ഖണ്ഡിലെ ഗുമ്‌ല ജില്ലയിലെ അസ്‌റോ ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അമ്മയുടെ മുന്നില്‍ വച്ചാണ് കുട്ടി പിതാവിനെ കുത്തിയത്. കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന അനില്‍ കുമാര്‍ സിങാണ് കൊല്ലപ്പെട്ടത്. അനിലും ഭാര്യ പത്മാവതിയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെ 14 കാരനായ മകന്‍ ആര്യന്‍ അനിലിനെ കുത്തുകയായിരുന്നു. 

ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ അനില്‍ മകളോട് തന്റെ ബൈക്ക് തള്ളിത്തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകേട്ട് ദേഷ്യം വന്ന ഭാര്യ മകനെ വിളിച്ചുവരുത്തി അനിലിനെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ ആര്യന്‍ ഇയാളെ കത്തിയെടുത്ത് കുത്തുകയാണ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ

ജോലി ചെയ്യാൻ മടിയാണോ? ബേൺഔട്ടിന്റെ ഏഴ് ലക്ഷണങ്ങൾ