India

ഭക്തി അമിതമായപ്പോള്‍: സ്ത്രീ സ്വന്തം നാവ് മുറിച്ചെടുത്ത് ദുര്‍ഗാ ദേവിക്ക് സമര്‍പ്പിച്ചു

നാവ് മുറിച്ചെടുത്ത് ഇവര്‍ ബിജാസെന്‍ മാതാ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബിജ്‌നോര്‍: മധ്യപ്രദേശില്‍ 45കാരി സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. തര്‍സാമാ ജില്ലയിലാണ് സംഭവം നടന്നത്. ദുര്‍ഗാ ദേവിയുടെ ഭക്തയായ ഗുഡ്ഢി തോമര്‍ എന്ന യുവതിയാണ് ഭക്തി മൂത്ത് നാവ് മുറിച്ചെടുത്തത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. നാവ് മുറിച്ചെടുത്ത് ഇവര്‍ ബിജാസെന്‍ മാതാ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഗുഡ്ഢിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ഷേത്രത്തിലെത്തിയ ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം കത്തിയെടുത്ത് നാവ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് ചോരയില്‍ കുളിച്ച് ബോധം കെട്ട് വീണ ഇവരെ മറ്റ് വിശ്വാസികള്‍ ചേര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാവ് തുന്നി ചേര്‍ക്കാന്‍ കഴിഞ്ഞോ എന്ന് വ്യക്തമല്ല. ഡോക്ടര്‍മാരും ഇതിനെ കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല. മറ്റാരുടേയും പ്രേരണയില്‍ അല്ല യുവതി നാവ് മുറിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിശ്വാസത്തിന്റെ പുറത്താണ് ഈ കടുംകൈ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ഗുഡ്ഢി തോമര്‍ വലിയൊരു ദുര്‍ഗ ഭക്തയാണെന്ന് ഇവരുടെ ഭര്‍ത്താവ് രവി തോമര്‍ പറഞ്ഞു. വിവാഹം നടന്ന അന്ന് മുതല്‍ രാവിലേയും വൈകിട്ടും യുവതി ദുര്‍ഗാ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളാണുളളത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ രാവിലേയും വൈകിട്ടും ഗുഡ്ഢി ക്ഷേത്ര ദര്‍ശനം നടത്താറുണ്ട്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനാണെന്നും പറഞ്ഞാണ് പോയത്. നാവ് മുറിച്ചുമാറ്റുമെന്ന് കരുതിയതല്ല. ഉച്ചയ്ക്ക് ശേഷം നാവ് മുറിച്ചതായി അറിഞ്ഞാണ് സ്ഥലത്തെത്തിയത്', രവി വ്യക്തമാക്കി. മൂന്ന് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT