India

ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ സെല്‍ഫി വേണ്ട; കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

സാമൂഹ്യ അകലം കൃത്യമായി പാലിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെന്ന് ജില്ലാ കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും കൈമാറുമ്പോള്‍ സെല്‍ഫിയും വീഡിയോയും പകര്‍ത്തുന്നതും നിരോധിച്ച് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലാ ഭരണകൂടം. സാമൂഹ്യ അകലം കൃത്യമായി പാലിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെന്ന് ജില്ലാ കലക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

റേഷന്‍ കിറ്റും മറ്റ് ഭക്ഷണ സാധങ്ങളും വിതരണം ചെയ്യുമ്പോള്‍ സെല്‍ഫിയും വീഡിയോയും പകര്‍ത്തരുത് എന്ന് സന്നദ്ധ പ്രവര്‍ത്തകരോടും മറ്റും അദ്ദേഹം ആവശ്യപ്പെട്ടു. 

അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുമ്പോള്‍ സെല്‍ഫി എടുക്കാനായി ആളുകള്‍ കൂട്ടംകൂടുന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊതു ഉത്തരവ് ലംഘിക്കുന്നതിന് എതിരായ ഐപിസി സെക്ഷന്‍ 188 പ്രകാരം ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കലക്ടര്‍ വ്യക്തമാക്കി. 

ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നവര്‍ സെല്‍ഫികളും വീഡിയോകളും പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് എതിരെ നേരത്തെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT