India

'ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി അബോധവസ്ഥയിലാക്കി; മകന്‍ ബലാത്സംഗം ചെയ്തു; അമ്മ വീഡിയോ പകര്‍ത്തി; നാല് ലക്ഷം രൂപ തട്ടിയെടുത്തു'; ദാരുണസംഭവം

'ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി അബോധവസ്ഥയിലാക്കി - മകന്‍ ബലാത്സംഗം ചെയ്തു - അമ്മ വീഡിയോ പകര്‍ത്തി; നാല് ലക്ഷം രൂപ തട്ടിയെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ചത്തീസ്ഗഡില്‍ യുവതിയെ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത  കേസില്‍  ഒരാള്‍ അറസ്റ്റില്‍. അമ്മ അടക്കമുള്ള കുടുംബത്തിന്റെ സഹായത്തോടെയാണ് കാമുകനായ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ അമ്മ ക്യാമറയില്‍ പകര്‍ത്തി. സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുട്ടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ

കുടുംബത്തിന്റെ നിര്‍ദ്ദേശനാസുരണം മകന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് പെണ്‍കുട്ടിയെ അനുഭാവപൂര്‍വം സ്വാഗതം ചെയ്ത ശേഷം മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം നല്‍കുകയായിരുന്നു. പിന്നാലെ യുവാവ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വീഡിയോ കാണിച്ച് ഭീക്ഷണിപ്പെടുത്തി കുടുംബം പണം ആവശ്യപ്പെടുകയായിരുന്നു.

ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് നാലുലക്ഷം രൂപയും ഈ കുടുംബം കൈക്കലാക്കിയിരുന്നു.  എന്നാല്‍ ഭൂമി വിറ്റ വകയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ നാല് ലക്ഷം രൂപ നല്‍കിയിരുന്നു. ഈ പണം എവിടെയെന്ന് പിതാവ് അന്വേഷിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം