India

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മക്കളെ കൊന്നു; യുവതി കാമുകനൊപ്പം ഒളിച്ചോടി

അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കുന്ദ്രാതുറിലേക്ക് വീട് മാറിയെത്തിയ ശേഷമാണ് യുവതി , ബിരിയാണി കഴിക്കാന്‍ പോയ റസ്‌റ്റോറന്റിലെ ജീവനക്കാരനായ സുന്ദരവുമായി പ്രണയത്തിലായത് എന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : മക്കള്‍ക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്ന ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി കുന്ദ്രാതുര്‍ പൊലീസ്. ചെന്നൈ സ്വദേശിനിയായ അഭിരാമി(25) നെയും കാമുകന്‍ സുന്ദരത്തെയുമാണ് കേസില്‍ പൊലീസ് തിരയുന്നത്. മക്കളായ അജയ്(7) കരുമില(5) എന്നിവര്‍ക്കാണ് അഭിരാമി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. 

എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അഭിരാമി സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയകുമാറിനെ വിവാഹം കഴിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കുന്ദ്രാതുറിലേക്ക് വീട് മാറിയെത്തിയ ശേഷമാണ് യുവതി , ബിരിയാണി കഴിക്കാന്‍ പോയ റസ്‌റ്റോറന്റിലെ ജീവനക്കാരനായ സുന്ദരവുമായി പ്രണയത്തിലായത് എന്ന് പൊലീസ് പറയുന്നു.

മക്കളെയും ഭര്‍ത്താവിനെയും വകവരുത്തിയ ശേഷം പുതിയ ജീവിതം ആരംഭിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് സംശയിക്കുന്നു. ഭര്‍ത്താവിനും വിഷം നല്‍കാന്‍ തയ്യാറാക്കി വച്ചിരുന്നുവെങ്കിലും ഓഫീസിലെ തിരക്കുകള്‍ മൂലം പിറ്റേന്ന് രാവിലെയാണ് ഇയാള്‍ വീട്ടിലെത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മക്കള്‍ മരിച്ചു കിടക്കുന്നത് കണ്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഭിരാമിക്കും സുന്ദരത്തിനുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT