പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നില്ല, വല്ലാതെ സ്‌നേഹിക്കുന്നു; വിവാഹ മോചനം വേണമെന്ന് യുവതി!

ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നില്ല, വല്ലാതെ സ്‌നേഹിക്കുന്നു; വിവാഹ മോചനം വേണമെന്ന് യുവതി!

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷം ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി യുവതി ശരീയത്ത് കോടതിക്ക് മുന്‍പിലെത്തി. തനിക്ക് വിവാഹ മോചനം വേണം എന്നായിരുന്നു യുവതിയുടെ ആവശ്യം. കാരണം കേട്ട ശരീയത്ത് കോടതിയിലെ പുരോഹിതന്‍ അമ്പരന്നു. 

ഭര്‍ത്താവ് തന്നെ വല്ലാതെ ഇഷ്ടപ്പെടുന്നു. വിവാഹം കഴിഞ്ഞ് 18 മാസമായിട്ടും ഇതുവരെയായി ഒരു വഴക്ക് പോലും ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ അയാളുടെ ഒപ്പമുള്ള ജീവിതം മടുത്തു. ഇതായിരുന്നു വിവാഹ മോചനം വേണം എന്നതിനുള്ള കാരണമായി യുവതി പറഞ്ഞത്. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലാണ് വിചിത്രമായ ആവശ്യവുമായി യുവതി എത്തിയത്. 

പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ഭര്‍ത്താവ് തന്നെ ശകാരിക്കുന്നില്ല, നിരാശപ്പെടുത്തുന്ന തരത്തിലുള്ള ഒരു പെരുമാറ്റവും ഉണ്ടാകുന്നില്ല ഇത്തരത്തിലുള്ള സ്‌നേഹം ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടെന്ന് യുവതി പറയുന്നു. മാത്രമല്ല പാചകം ചെയ്യാനും വീട്ടു ജോലികള്‍ ചെയ്യാനുമൊക്കെ ഭര്‍ത്താവ് സഹായിക്കുന്നു. എനിക്ക് തര്‍ക്കിക്കാന്‍ ആഗ്രഹമുണ്ട്. അതിനുള്ള അവസരമില്ല. എല്ലാ കാര്യത്തിനോടും ഭര്‍ത്താവിന് യോജിപ്പുകളാണ്. ഒരു വിയോജിപ്പുകളുമില്ല. അതുകൊണ്ട് ഭര്‍ത്താവുമൊത്തുള്ള ജീവിതം മടുപ്പിക്കുന്നതും ശ്വാസമുട്ടിക്കുന്നതുമായി മാറുകയാണെന്നും യുവതി പറഞ്ഞു. 

എന്നാല്‍ ഭാര്യ എല്ലായ്‌പ്പോഴും സന്തോഷവതിയായി ഇരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഭര്‍ത്താവ് പറയുന്നു. അതിനാല്‍ കോടതി ഭാര്യയുടെ ആവശ്യം പരിഗണിക്കരുതെന്നും ഭര്‍ത്താവ് പറഞ്ഞു. 

ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കാതെ വന്നതോടെ ശരീയത്ത് കോടതി പുരോഹിതന്‍ സംഭവം ലോക്കല്‍ പഞ്ചായത്തിന് കൈമാറി. അവരും വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് ദമ്പതിമാരെ മടക്കി അയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT