സാധാരണ സുരക്ഷാ വീഴ്ചയോ സാങ്കേതിക തകരാറോ ഒക്കെയുണ്ടെങ്കിലേ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കാറുള്ളു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി തികച്ചും വ്യക്തിപരമായ കാര്യത്തിന് വേണ്ടി ഖത്തര്‍ എയര്‍വേയ്‌സിന്റെ ബാലി-ദോഹ വിമാനം ചെന്നൈയില്‍ തിരിച്ചിറക്കി. വിമാനയാത്രയ്ക്കിടെ ഭര്‍ത്താവിന്റെ രഹസ്യബന്ധം കണ്ടുപിടിച്ച യാത്രക്കാരി അക്രമാസക്തയായതിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.
ഇറാനിയന്‍ ദമ്പതികള്‍ അവധിക്കാലം ആഘോഷിക്കാനായി ഇന്ത്യയിലേക്ക് വന്നപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രയ്ക്കിടെ ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഭാര്യ അയാളുടെ വിരലുകള്‍ ഉപയോഗിച്ച് ഫോണിന്റെ ഫിംഗര്‍ പ്രിന്റ് ലോക്ക് അണ്‍ലോക്ക് ചെയ്തു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യയ്ക്ക് മനസിലായി.
ഇതോടെ ഭാര്യ രോഷാകുലയായി ബഹളം വയ്ക്കാന്‍ തുടങ്ങി. സമാധാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിമാനം ചെന്നൈയില്‍ തിരിച്ചിറക്കുകയായിരുന്നു. ദമ്പതികളെയും കുഞ്ഞിനെയും ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയശേഷം ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ബാലിയിലേക്കുള്ള യാത്ര തുടരുകയായിരുന്നെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്എഫ്) ഓഫിസര്‍ പറഞ്ഞു.
ചെന്നൈയില്‍ നിന്നും ദമ്പതികളെയും കുഞ്ഞിനെയും ക്വാലാലംപൂരിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം യാത്രക്കാരുടെ സ്വകാര്യതയെ മാനിച്ച് അവരുടെ വ്യക്തവിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വക്താവ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates