India

ഭാര്യ മദ്യത്തിന് അടിമ; നേരിടേണ്ടി വരുന്നത് കടുത്ത മര്‍ദ്ദനം; പൊലീസിന്റെ സംരക്ഷണം വേണമെന്ന് യുവാവ്

ഭാര്യ മദ്യത്തിന് അടിമ; നേരിടേണ്ടി വരുന്നത് കടുത്ത മര്‍ദ്ദനം; പൊലീസിന്റെ സംരക്ഷണം വേണമെന്ന് യുവാവ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മദ്യത്തിന് അടിമയായ ഭാര്യയില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ പരാതി. സ്ഥിരം മദ്യപാനിയായ ഭാര്യ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയാണെന്ന് കാണിച്ച് 29കാരനായ ഭര്‍ത്താവാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മണിനഗറിലാണ് സംഭവം.

തങ്ങള്‍ ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്ന് യുവാവ് പറയുന്നു. 2018ലാണ് വിവാഹം കഴിഞ്ഞത്. എന്നാല്‍ വിവാഹ ശേഷമാണ് ഭാര്യ മദ്യത്തിന് അടിമയാണെന്ന കാര്യം താന്‍ മനസിലാക്കുന്നത്. കുടിച്ച് ബോധം നശിക്കുമ്പോള്‍ തന്നെയും തന്റെ മാതാപിതാക്കളേയും ഭാര്യ വല്ലാതെ ഉപദ്രവിക്കുന്നു. ഇടയ്ക്ക് താന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വന്നും ഭാര്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായും യുവാവ് പരാതിയില്‍ പറയുന്നു. 

തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ സാധ്യമല്ലെന്നും അവരെ വീട്ടില്‍ നിന്ന് പുറത്താക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ജൂണില്‍ മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ ഭാര്യ വീടിന്റെ മുകള്‍ നിലയിലേക്ക് മാറി. അസുഖം ബാധിച്ച മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിന് തന്നെ സഹായിക്കാനും ഭാര്യ തയ്യാറായില്ല. 

മാതാപിതാക്കള്‍ അസുഖം ബാധിച്ച് കിടക്കുന്ന സമയത്ത് വീടിന്റെ ഉടമസ്ഥാവകാശം തനിക്ക് കൈമാറണമെന്ന് ഭാര്യ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഈ ആഗ്രഹം നടത്തി തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായും യുവാവ് പരാതിയില്‍ വ്യക്തമാക്കി. 

മദ്യത്തിന് അടിമയായ ഭാര്യ പ്രായമുള്ള തന്റെ മാതാപിതാക്കളെ അപായപ്പെടുത്തുമെന്ന ഭയമുണ്ടെന്നും യുവാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ യുവതിയും പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT