India

ഭാര്യയ്ക്ക് സെല്‍ഫി ഭ്രാന്തെന്ന് ഭര്‍ത്താവ് കോടതിയില്‍: തനിക്ക് സ്മാര്‍ട്‌ഫോണ്‍ പോലുമില്ലെന്ന് ഭാര്യ

മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഭാര്യയുടെ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമര്‍പ്പിച്ചിരിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഭാര്യയ്ക്ക് സെല്‍ഫി ഭ്രാന്തെന്ന് പറഞ്ഞ് ഭര്‍ത്താവ് കോടതിയില്‍. ഭാര്യയ്ക്ക് തനിക്കൊപ്പം ചെലവാക്കാന്‍ സമയമില്ലെന്നും എല്ലാ സമയത്തും സ്മാര്‍ട്ട് ഫോണില്‍ സെല്‍ഫിയെടുക്കലാണെന്നാണ് പരാതി. മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഭാര്യയുടെ അമിതമായ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമര്‍പ്പിച്ചിരിക്കുന്നത്. 

അതേസമയം തനിക്ക് സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്നും തന്റെ കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. വീട്ടുകാരുമായി പോലും സംസാരിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാറില്ലെന്നും ഭാര്യ കോടതിയില്‍ ആരോപിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഇരുപത്തിനാല് മണിക്കൂറും ഫോണില്‍ തന്നെയാണ് ഭാര്യ സമയം ചിലവഴിക്കുന്നതെന്നാണ് യുവാവ് ആരോപിക്കുന്നത്. 

ഭാര്യയ്ക്ക് സെല്‍ഫി എടുക്കുന്നതിനോട് അമിത ആസക്തിയാണെന്നും യുവാവ് കോടതിയില്‍ ആരോപിച്ചു. ഫോണില്‍ സമയം ചിലവിടുമ്പോള്‍ തനിക്ക് ഭക്ഷണം നല്‍കുന്നില്ലെ എന്ന് തുടങ്ങിയ പരാതികളും ഭര്‍ത്താവ് കോടതിയില്‍ ഉന്നയിച്ചു. 

വാദം കേട്ടതിന് ശേഷം ഇരുവരെയും തിരികെ നല്ലൊരു ദാമ്പത്യത്തിനായി പ്രാപ്തരാക്കുന്നതിനു വേണ്ടി കൗണ്‍സിലിങ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഗുരുഗ്രാം സ്വദേശി ഭാര്യയെ കൊലപ്പെടുത്തിയിരുന്നുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !