(പ്രതീകാത്മക ചിത്രം) 
India

ഭാ​ര്യ​ക്ക് അ​വി​ഹി​ത ബ​ന്ധ​മെന്ന് സംശയം; തയ്യൽക്കാരൻ നാല് കുട്ടികളെ ക​ത്രി​ക കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചു, രണ്ടുപേർ മരിച്ചു 

രണ്ട് കുട്ടികൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്

Author : സമകാലിക മലയാളം ഡെസ്ക്

മൊ​റാ​ദാ​ബാ​ദ്: ഭാ​ര്യ​ക്ക് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഭർത്താവ് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി. നി​ർ​മ​ൽ​പു​ർ സ്വ​ദേ​ശിയായ റോ​താ​ഷാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തയ്യൽ​ക്കാ​ര​നാ​യ ഇ​യാ​ൾ ത​ന്‍റെ നാ​ല് മ​ക്ക​ളെ ക​ത്രി​ക ഉ​പ​യോ​ഗിച്ചാണ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചത്.  രണ്ട് കുട്ടികൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഒരു കുട്ടി സംഭവസ്ഥലത്തുവച്ചും മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചശേഷവുമാണ് മരിച്ചത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ ഭാ​ര്യ​യ്ക്കു പ​ര​പു​രു​ഷ ബ​ന്ധ​ത്തി​ൽ ഉ​ണ്ടായവരാണെന്ന് ആരോപിച്ചാണ് ആക്രമണം. കു​ട്ടി​ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാണ് കത്രിക കൊണ്ട് അവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്. 

സംഭവത്തിൽ കേസെടുത്ത പൊലീസ്  റോ​താ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ആക്രമണത്തിനുപയോ​ഗിച്ച കത്രിക സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പൊലീസ് പ‌റഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍