പ്രതീകാത്മക ചിത്രം 
India

'മകന്റെ മരണ കാരണം ദുര്‍മന്ത്രവാദം, 55കാരിയെ കൊലപ്പെടുത്തിയ ശേഷമേ ശവസംസ്‌കാരം നടത്തൂവെന്ന് ശപഥം'; സ്ത്രീയുടെ തലയുമായി 57കാരന്‍ സ്റ്റേഷനില്‍ 

ദുര്‍മന്ത്രവാദിയെന്ന സംശയത്തില്‍ 55 കാരിയുടെ തല വെട്ടിയെടുത്ത് 57കാരന്‍ പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദുര്‍മന്ത്രവാദിയെന്ന സംശയത്തില്‍ 55 കാരിയുടെ തല വെട്ടിയെടുത്ത് 57കാരന്‍ പൊലീസ് സ്റ്റേഷനില്‍. സ്ത്രീയെ കൊല്ലാന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധവുമായാണ് പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് പ്രതിക്കും കുറ്റകൃത്യത്തില്‍ പങ്കാളിയ മറ്റു എട്ടുപേര്‍ക്കും എതിരെ കേസെടുത്തു. മന്ത്രവാദം മൂലം തന്റെ മകന്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ പ്രതികാരം ചെയ്തതാണെന്ന് പ്രതി കുറ്റസമ്മതം നടത്തി.

ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 57കാരനായ സക്കല്‍ ടുഡുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ വീട്ടില്‍ ഒളിച്ചുക്കയറിയ പ്രതി, കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് സ്ത്രീ ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

'ഞായറാഴ്ച വൈകീട്ടിന് മുന്‍പ് തന്റെ മകന്‍ മരിക്കുമെന്ന് 55 കാരി പ്രവചിച്ചിരുന്നു. ഇവര്‍ പറഞ്ഞത് പോലെ സംഭവിച്ചു. തന്റെ മകന്‍ മരിച്ചു. ഇതോടെ മന്ത്രവാദം മൂലമാണ് തന്റെ മകന്‍ മരിച്ചതെന്ന സംശയം ബലപ്പെട്ടു.'- ഇതാണ് 55 കാരിയെ കൊല്ലാന്‍ തീരുമാനിക്കാന്‍ കാരണമെന്ന് പ്രതി പറയുന്നു.

മറ്റു ചിലരുടെ സഹായത്തോടെയാണ് പ്രതി 55കാരിയെ കൊന്നതെന്ന് പൊലീസ് പറയുന്നു. മകന്‍ മരിച്ചതിന് പ്രതികാരം വീട്ടുകയായിരുന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. കേസിന്റെ മറ്റു വശങ്ങളും അന്വേഷിക്കുന്നതായി പൊലീസ് പറയുന്നു. 

ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു സക്കല്‍ ടുഡുവിന്റെ 25 വയസ്സുളള മകന്‍. മകന്റെ മരണത്തെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പരന്നു.മന്ത്രവാദത്തിന്റെ ഇരയാണ് എന്ന തരത്തിലാണ് ഗ്രാമത്തില്‍ കഥകള്‍ പരന്നത്. യുവാവ് മരിക്കുമെന്ന് സ്ത്രീ പ്രവചിച്ചതും ഇതൊടൊപ്പം നാട്ടുകാര്‍ കൂട്ടിവായിച്ചു. ഇതോടെ സ്ത്രീയെ കൊല്ലാന്‍ പ്രതി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മാത്രമേ മകന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുകയുളളൂവെന്ന് സക്കല്‍ ടുഡു ശപഥം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സ്ത്രീയുടെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT