India

മകളുടെ ഭര്‍ത്താവുമായി രണ്ടര വര്‍ഷം നീണ്ട ലൈംഗികബന്ധം; ഷൂട്ട് ചെയ്ത് മരുമകന്‍; വീഡിയോ കണ്ട് അമ്പരന്ന് അമ്മായിഅമ്മ; പരാതി 

മകളുടെ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ വൈറലായതോടെ പരാതിയുമായി വീട്ടമ്മ

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: മകളുടെ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ വൈറലായതോടെ പരാതിയുമായി നാല്‍പ്പത്തിയാറുകാരി പൊലീസ് സ്റ്റേഷനില്‍. രാജ്‌കോട്ടിലെ കച്ചിലുള്ള ബച്ചൗ പോലീസ് സ്‌റ്റേഷനിലാണ് വീട്ടമ്മ പരാതിയുമായി എത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷമായി മരുമകനുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വീട്ടമ്മ പരാതിയില്‍ പറയുന്നു.

മരുമകനുമായുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ തന്റെ ഇളയ സഹോദരിയുടെ മകന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ചെന്ന് അറിഞ്ഞതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഈ ദൃശ്യങ്ങള്‍ മരുമകന്‍ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്.

ഇതില്‍ ഇളയ മകളുടെ വിവാഹ ശേഷമാണ് ഇവര്‍ മരുമകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടത്. ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞതോടെ കഴിഞ്ഞ എട്ട് മാസമായി മരുമകന്‍ നാട്ടില്‍ നിന്നും താമസം മാറ്റിയിരുന്നു. വീട്ടമ്മയുടെ പരാതി ലഭിച്ചതോടെ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും വീഡിയോ വൈറലാക്കിയയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എം കെ ചൗധരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT