India

മകളെ കൊന്നു, കൊച്ചുമക്കളെയും കൊന്ന് രണ്ടാം വിവാഹത്തിന് പദ്ധതിയിട്ടു; മരുമകന്റെ അറുത്തെടുത്ത തലയുമായി പിതാവ് പൊലീസ് സ്റ്റേഷനില്‍, ഞെട്ടല്‍

ആന്ധ്രാപ്രദേശില്‍ മരുമകന്റെ അറുത്തെടുത്ത തലയുമായി മധ്യവയസ്‌ക്കന്‍ പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മരുമകന്റെ അറുത്തെടുത്ത തലയുമായി മധ്യവയസ്‌ക്കന്‍ പൊലീസ് സ്റ്റേഷനില്‍. മകളെ കൊന്നത് മരുമകനാണ് എന്ന് തിരിച്ചറിഞ്ഞ പിതാവ് കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ആന്ധ്രാപ്രദേശ് കിഴക്കന്‍ ഗോദാവരി ജില്ലയിലെ ധാരാ ജഗനാഥപുരം ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച മരുമകന്റെ അറുത്തെടുത്ത തലയുമായി സത്യനാരായണ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മകളെ കൊന്ന മരുമകന്‍ ലച്ചാന കൊച്ചുമക്കളെയും കൊന്ന് പുതിയ വിവാഹം കഴിക്കാന്‍ പദ്ധതിയിടുന്നതായി അറിഞ്ഞതാണ് പ്രകോപനത്തിന് കാരണം. മദ്യപിച്ച് വീട്ടില്‍ എത്തിയ ലച്ചാനയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു.

പത്തുമാസം മുന്‍പ് മകളെ കൊന്നത് മരുമകനാണ് എന്ന് തിരിച്ചറിഞ്ഞതാണ് പ്രതികാരത്തിന് കാരണമെന്ന് സത്യനാരായണ പൊലീസിന് മൊഴി നല്‍കി. പുതിയ വിവാഹം  കഴിക്കാന്‍ മകളെ ലച്ചാന കൊല്ലുകയായിരുന്നുവെന്ന് സത്യനാരായണ പൊലീസിനോട് പറഞ്ഞു. തടസ്സം ഒഴിവാക്കാന്‍ കൊച്ചുമക്കളായ രണ്ട് പെണ്‍കുട്ടികളെയും കൊല്ലാന്‍ ലച്ചാന പദ്ധതിയിട്ടിരുന്നു. മകളുടെ മരണത്തിന് ശേഷം മകള്‍ പവാനിയുടെ രണ്ട് പെണ്‍മക്കള്‍ സത്യനാരായണന്റെ വീട്ടിലാണ് താമസിക്കുന്നത്.

മകളുടെ മരണത്തിന്റെ ഓര്‍മ്മ ദിനവുമായി ബന്ധപ്പെട്ട് ലച്ചാനയെ സത്യനാരായണ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മദ്യലഹരിയില്‍ വീട്ടില്‍ എത്തിയ ലച്ചാന, ഭാര്യയെ കൊന്ന കാര്യം വെളിപ്പെടുത്തി. രണ്ടാം വിവാഹത്തിന് രണ്ട് പെണ്‍മക്കളെ കൊല്ലാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഇത് അറിഞ്ഞ സത്യനാരായണ മൂര്‍ച്ചയേറിയ ആയുധം ഉപേയോഗിച്ച് ആക്രമിക്കുകയായിരുന്നു. മരുമകന്റെ അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയ സത്യനാരായണനെതിരെ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT